Posts

Showing posts from February, 2021

G Vivekanandan

Image
  ജി. വിവേകാനന്ദൻ •••••••••••••••••••••••••••••• May 5 ഇന്ന് 97-ാം ജന്മവാർഷിക ദിനം സ്മരണാഞ്ജലികൾ!       ഒരു ചെറു പ്രത്രവാർത്തയിൽ നിന്നാണ് ജി. വിവേകാനന്ദൻ തന്റെ ഏറ്റവും പ്രസിദ്ധമായ നോവൽ 'കള്ളിച്ചെല്ലമ്മ' എഴുതാനുള്ള 'ത്രഡ്' വലിച്ചു ഉയർത്തുന്നത്: കുടികിടപ്പുകാരിയായ ഒരു സ്ത്രീയെ തേങ്ങാ മോഷ്ട്ടിച്ചതിനു, ജന്മിയുടെ പരാതി പ്രകാരം, പോലീസ് പിടിച്ചു തേങ്ങാ കുല ചുമപ്പിച്ചു സ്റ്റേഷൻ വരെ നടത്തി എന്നാണ് വാർത്ത. വാർത്തയുടെ വരികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ദൈന്യമായ ഒരു 'ജീവിത' കഥയുണ്ട് എന്ന് വിവേകാനന്ദൻ തിരിച്ചറിഞ്ഞു... ശേഷമുള്ള നോവൽ - കഥാപരിണാമം വിവേകാനന്ദൻ്റെ 'കല്പനാവൈഭവം'. വിവേകാനന്ദൻ 'കള്ളിച്ചെല്ലമ്മ'യുടെ കഥ പറഞ്ഞിട്ട് ആറു പതിറ്റാണ്ടായി (64 വർഷം). 1956-ൽ ആണ് 'കൗമുദി' വാരികയിലൂടെ ‘കള്ളിച്ചെല്ലമ്മ’ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. വെള്ളായണിയിലെയും വെങ്ങാനൂരിലെയും പരിസരഗ്രാമങ്ങളിലെയും ജീവിതമാണ് ജി. വിവേകാന്ദൻ പറഞ്ഞത്. ഇവിടങ്ങളിലെ ഗ്രാമ്യഭാഷയും ഉത്സവങ്ങളും നാട്ടുഭംഗിയുമൊക്കെ ആവിഷ്‌കരിച്ചു. വെള്ളായണിക്കായലിന്റെ തീരത്തെ സാധാരണക്കാരുടെ കഥയാണ് ‘കള്ളി...