G. Vivekanandan memorial function, 23rd January, 2024.
G. Vivekanandan memorial function, 23rd January, 2024.
Noted poet, writer, film director Mr Sreekumaran Thampi will deliver the keynote address at the memorial function being organised to commemmorate the birth centenary and death anniversary of well-known author G Vivekanandan at 5.30 pm on January 23, 2024, at Prof N Krishnapillai Foundation Hall, Nanthancode, Palayam, Trivandrum.
The Chief Guest for the event is Sri Sreekumaran Thampi. Other speakers at the event include Prof G N Panicker, Dr Ezhumattoor Raja Raja Varma, Dr M Rajeev Kumar, Prof. G V Sreekumar (son).
Some of Kerala Sahitya Academy award winner Vivekanandan's most famous works include 'Kallichellamma', 'Ward no. 7', 'Shruti Bhangam', 'Kallu' and 'Ila Kozhinga Maram.'
G.Vivekanandan started his career in All India Radio and then became Director of Public Relations Dept, Govt of Kerala. As the first Managing Director of the Kerala State Film Development Corporation, he set up the famous "Chithranjali" film studio at Trivandrum. He has published about 55 books which include Novels, Short Stories and Dramas.
His novel Sruthibhangam won the Kerala Sahitya Akademi Award for Novel in 1986.Many of his novels have been turned into popular movies.Movies based on his books include Kallichellamma, Shasthram Jayichu Manushyan Thottu, Mazhakaaru, Taxi Driver, Ward No: 7, Arikkaari Ammu, Our Yugasandhya and Visa.
The event is open to all.
Google map location of the venue:
https://maps.app.goo.gl/zWFvayyivx7QdUT4A
ജി വിവേകാനന്ദൻ അനുസ്മരണ യോഗം-ജനുവരി 23.
തിരുവനന്തപുരം
പ്രശസ്ത സാഹിത്യകാരനും പബ്‌ളിക് റിലേഷൻസ് ഡയറക്ടറും കേരള ചലച്ചിത്ര വികസന കോർപറേഷന്റെ സ്ഥാപക മാനേജിങ് ഡയറക്ടറുമായിരുന്ന ജി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടും ചരമദിനത്തോടും അനുബന്ധിച്ചു അനുസ്മരണ യോഗം 2024 ജനുവരി 23 നു വൈകിട്ട് 5.30 നു പാളയം പ്രൊഫ എന്‍ കൃഷ്ണപിള്ള ഫൌണ്ടേഷന്‍ ഹാളില്‍ നടക്കും. പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ പ്രൊഫ ജി എന്‍ പണിക്കര്‍, ഡോ: എഴുമറ്റൂര്‍ രാജരാജ വര്‍മ്മ, നിരൂപകനും സാഹിത്യ ഗവേഷകനും എഴുത്തുകാരനുമായ ഡോ: എം രാജീവ് കുമാര്‍, പ്രൊഫ ജി.വി. ശ്രീകുമാർ എന്നിവര്‍ പ്രസംഗിക്കും.
ലഘു ജീവ ചരിത്രം:
രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിലായിരുന്ന വിവേകാനന്ദന്‍ പിന്നീട് തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ കമ്പൗണ്ടറായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. കോളേജിലെ മികച്ച വിദ്യാർത്ഥിക്കുള്ള സ്വർണ മെഡൽ കിട്ടിയിട്ടുണ്ട്. ആകാശവാണിയിൽ അനൌൺസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡർ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ സാംസ്കാരിക വികസന ആഫീസറും (കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം 'കേരള കൗമുദി'യിൽ അസ്സോസിയേറ്റ് എഡിറ്ററായി ജോലിചെയ്തു.
സിവിക്കു ശേഷം തിരുവിതാംകൂറിന്റെ ഭാഷയും സംസ്‌കാരവും ചാരുതയോടെ ഭാവനാത്മകമായി പകര്‍ത്തിയ എഴുത്തുകാരനായിരുന്നു ജി വിവേകാനന്ദന്‍. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരുടെ ജീവിതചിത്രം വായനക്കാരുടെ മനസ്സിൽ തട്ടുന്ന രീതിയിൽ സത്യസന്ധ്യമായ രചന വൈഭവത്തിലൂടെ സാധാരണ ജനങ്ങളുടെ തനി നടൻ ഭാഷയിലൂടെ വരച്ചുകാട്ടുന്നവയായിരുന്നു ജി.വിവേകാനന്ദന്റെ നോവലുകൾ.
അറുപതോളം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. എട്ടു കഥകൾ സിനിമ ആയിട്ടുണ്ട്: കള്ളിച്ചെല്ലമ്മ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, മഴക്കാറ്, ടാക്‌സി ഡ്രൈവര്‍, വാര്‍ഡ് നമ്പര്‍ ഏഴ്, അരിക്കാരി അമ്മു, ഒരു യുഗസന്ധ്യ, വിസ.
ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചിട്ടുണ്ട്. കള്ള്, യക്ഷിപ്പറമ്പ്, ഇല കൊഴിഞ്ഞ മരം, പൊട്ടൻ നീലാണ്ടൻ, വാർഡ് നമ്പർ ഏഴ്, ശ്രുതിഭംഗം എന്നീ നോവലുകൾ വളരെ ശ്രദ്ധിക്കപ്പെട്ടു.
അമ്മ, ചിതറിയ ചില്ലുകൾ, അന്ത്യോപഹാരം എന്നിവയാണ് പ്രധാന നാടകങ്ങൾ.
മകൻ ശ്രീകുമാര്‍ മുംബൈ ഐഐടിയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനിൽ പ്രൊഫസറാണ്. gvsiitb@gmail.com
ഈ യോഗത്തിലേക്ക് എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഗുരുജനങ്ങളെയും കുടുംബസമേതം ആദരപൂർവം ക്ഷണിച്ചു കൊള്ളുന്നു. ഞാൻ ബോംബയിൽ ആയതു കൊണ്ട് നേരിട്ട് വന്നു കണ്ടു ക്ഷണിക്കാൻ പറ്റാത്തതിൽ ക്ഷമിക്കണം. ഇത് ഒരു വ്യക്തിപരമായ ക്ഷണം ആയി കണക്കാക്കണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. യോഗം നടത്തുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ് ലൊക്കേഷൻ താഴെ കൊടുക്കുന്നു: https://maps.app.goo.gl/zWFvayyivx7QdUT4A
സഫാരി ചാനലിൽ പ്രശസ്ത തിരക്കഥാകൃത്തായിരുന്ന ജോൺ പോൾ അവതരിപ്പിച്ച പ്രോഗ്രാമിന്റെ യൂട്യൂബ് ലിങ്ക് :
Comments